Powered By Blogger

Sunday, 16 March 2014

നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി - സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല.


----------------------------------------------------------------------

പിതാ രക്ഷതി കൗമാരേ
ഭർത്താ രക്ഷതി യൗവ്വനേ
പുത്രോ രക്ഷതി വാർദ്ധക്യേ
നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി (മനുസ്.മൃതി)

पिता रक्षति कौमारे
भर्त्तो रक्षति यौवने
पुत्रो रक्षति वार्थाक्ये
न स्त्री स्वातन्त्र्यमर्हति (मनुस्मृति)

സ്ത്രീ സ്വതന്ത്രയല്ല എന്നല്ല ഈ ശ്ളോകം പറയുന്നത്. എല്ലാ കാലത്തും സ്ത്രീയ്ക്ക് രക്ഷയായി പുരുഷനുണ്ടാവണം എന്ന സന്ദേശമാണ് നല്കുന്നത്.

ഈ ശ്ലോകത്തിലെ അവസാന വരി മാത്രം എടുത്ത് ദുർവ്യാഖ്യാനം ചെയ്യുന്നതായാണ് കാണപ്പെടുന്നത്. അതായത് കൌമാരത്തിൽ പിതാവിനാലും, യൌവനത്തിൽ ഭർത്താവിനാലും വാർദ്ധക്യത്തിൽ മകനാലും സ്ത്രീ സംരക്ഷിക്കപെടണം, അങ്ങനെയെങ്കിൽ മറ്റൊരു സംരക്ഷണം ( സ്വാതന്ത്ര്യം) സ്ത്രീയ്ക്കാവശ്യം വരില്ല എന്നാണു മൊത്തം വരികൾകൊണ്ട് പ്രതിപാദിക്കുന്നത്.
ഏത് വേദഭാഗമായാലും അതിനെ സ്വതാല്പര്യത്തിനൊത്ത് വ്യാഖ്യാനിച്ച് തെറ്റിദ്ധരിപ്പിക്കുന്നത് പതിവാണല്ലോ.
സ്ത്രീയ്ക്ക് ഇത്രയും പരിരക്ഷ ആവശ്യമായി വരാനുണ്ടായ സാഹചര്യം എന്താണെന്ന് ചിന്തിച്ചാൽ ഇതൊരു പാരസ്പര്യമാണെന്ന് മനസിലാക്കാം. ഭാരതീയ വേദങ്ങളും ഉപനിഷ്ത്തുകളുമെല്ലാം സ്ത്രീയ്ക്ദാണ് പ്രാധാന്യം കല്പിച്ചിരിക്കുന്നത് എന്നു മാത്രം. മാതൃഭാവമാണ് സ്ത്രീയ്ക്കുള്ളത്. പുരുഷന്റെ കർത്തവ്യബോധത്തെ അനുസ്മരിപ്പിക്കുക എന്നതാണ് ഈ ഭാഗത്ത്.

No comments:

Post a Comment