രുധിരവാക്യം
ഇവനെ
ചെകുത്താൻഎന്നു വിളിക്കുക..
ഉന്മത്തവിഭ്രാന്തിയുടെ
ഉച്ചസ്ഥായിയിൽ
ആർത്തുവിളിക്കുക
ഇവൻ
ഒറ്റയാൻ
ഇവനെ വേട്ടയാടുക
ഇവൻ ശൂന്യൻ
നിന്ദ്യൻ
നിസ്സഹായൻ
ഇവനെ കുരിശേറ്റുക
ദൂഷിതവൃത്തികളുടെ
മരക്കുരിശ്
ഇവന്റെ
തോളിലേറ്റികൊൾക
അധികാരദുരയുടെ
തുരുമ്പിച്ച
ഇരുമ്പാണികൾ
ഇവന്റെ
നെഞ്ചിലേക്ക്
തല്ലിത്തറയ്ക്കുക
ഇവൻ
ദരിദ്രൻ, ഭീതൻ
ഇവനെ ചുട്ടെരിക്കുക
തമസ്സിന്റെ
ദൈവങ്ങൾ
സംപ്രീതരാവട്ടെ.
======================================================================

സത്യസന്ധത, ഹൃദയവിശുദ്ധി, നന്മ.. ഇവയ്ക്കൊന്നും യാതൊരു പ്രസക്തിയുമില്ലാത്ത ആസുരമായൊരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.. ഇവിടെ പിന്നെയും പിന്നെയും യൂദാസുമാരുടെ വാഴ്ചക്കാലം...
ReplyDelete